1,391 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
Friday, April 16, 2021 12:12 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 253,066 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.11 ശതമാനമായി വർധിച്ചു. വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന അഞ്ച് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,428 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.41 ശതമാനമാണ്. 1,331 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്‌. ഇതോടെ രാജ്യത്ത് ആകെ 236,384 കോവിഡ് മുക്തരായി. 15,254 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 244 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ