അ​തി​ജീ​വ​ന​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി വെ​ൽ​കെ​യ​ർ
Tuesday, April 20, 2021 11:03 PM IST
മ​നാ​മ: കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം ജീ​വി​ത പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ വി​ഭ​വ​ങ്ങ​ൾ വെ​ൽ​കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചു ന​ൽ​കി. കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​ത് മു​ത​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ന​ട​ത്തി​വ​രു​ന്ന അ​ടു​പ്പം കു​റ​ഞ്ഞാ​ലും അ​ടു​പ്പു​ക​ൾ പു​ക​യ​ണം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ടാ​ണ് വെ​ൽ​കെ​യ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ വി​ഭ​വ കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

മ​ല​ബാ​ർ ഗോ​ൾ​ഡ് ബ​ഹ്റി​ൻ ക​ണ്‍​ട്രി കോ​ഡി​നേ​റ്റ​ർ ഇ​സ്ഹാ​ഖ്, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ വെ​ൽ​കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മൂ​സ കെ ​ഹ​സ​ൻ, അ​ബ്ദു​ൽ ഹ​ഖ്, മ​ഹ്മൂ​ദ് മാ​യ​ൻ, ഹാ​ഷിം തു​ട​ങ്ങി​യ​വ​ർ കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.