കോ​വി​ഡ് വ്യാ​പ​നം: യാ​ത്രാ ഒ​രു​ക്ക​ങ്ങ​ൾ മാ​റ്റി​വ​ച്ച് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ
Tuesday, April 20, 2021 11:04 PM IST
അ​ബു​ദാ​ബി: ഇ​ര​ട്ട ജ​നി​ത​മാ​റ്റം വ​ന്ന വൈ​റ​സ് ഇ​ന്ത്യ​യി​ൽ ക​ണ്ട​തോ​ടെ എ​ല്ലാ യാ​ത്ര ഒ​രു​ക്ക​ങ്ങ​ളും മാ​റ്റി​വ​ച്ച് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ. ഇ​ന്ത്യ​യി​ലെ സ്ഥി​തി സ്ഫോ​ട​നാ​ത്മ​ക​മാ​യി തു​ട​രു​ന്പോ​ൾ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നി​ര​വ​ധി ക​ന്പ​നി​ക​ളും ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് രോ​ഗ വ്യാ​പ​നം എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ലം​ഘി​ച്ചു മു​ന്നേ​റു​ക​യും, മ​ര​ണ​സം​ഖ്യ കു​ത്ത​നെ കൂ​ടു​ക​യും ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ മാ​റ്റി​വ​യ്ക്കു​ക​യാ​ണ് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ. വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ക​യും, ഓ​ക്സി​ജ​ൻ ത​ന്നെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര അ​പ​ക​ട​മാ​ണെ​ന്നാ​ണ് പ്ര​വാ​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ ക​ന്പ​നി​ക​ൾ ജീ​വ​ന​ക്കാ​രോ​ട് യാ​ത്ര​ക​ൾ മാ​റ്റി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു തു​ട​ങ്ങി. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണെ​ന്നാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി വൃ​ത്ത​ങ്ങ​ളും അ​റി​യി​ക്കു​ന്ന​ത്. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ​ക്ക് ആ​ളി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു. വി​ഷു ,റം​സാ​ൻ, സ​മ്മ​ർ അ​വ​ധി​ക്കാ​ലം തു​ട​ങ്ങി​യ സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ന​ത്ത വ​ർ​ധ​ന​വ് പ്ര​തീ​ക്ഷി​ച്ച വി​മാ​ന​ക്ക​ന്പ​നി​ക​ളെ​നി​രാ​ശ​യി​ൽ ആ​ഴ്ത്തി​യാ​ണ് കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രി​ക്കു​ന്ന​ത്. വ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം അ​വ​സാ​നി​ച്ചു ജീ​വി​തം ക്ര​മേ​ണ തി​രി​ച്ചു വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ പു​തി​യ ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു വൈ​റ​സു​ക​ളു​ടെ സം​ഗ​മ​ത്തി​ലൂ​ടെ മൂ​ന്നാ​മ​തൊ​രു വൈ​റ​സ് സൃ​ഷ്ടി​യ്ക്ക​പ്പെ​ടു​ക​യും അ​തി​വേ​ഗം പ​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ത്യ​യി​ൽ നി​ല​വി​ലു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള