ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി യു​എ​ഇ​യും; ശ​നി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
Thursday, April 22, 2021 10:57 PM IST
ദു​ബാ​യ്: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​എ​ഇ. വ​രു​ന്ന ശ​നി​യാ​ഴ്ച മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച​വ​രോ ഇ​തു​വ​ഴി ട്രാ​ൻ​സി​റ്റ് ചെ​യ്യു​ക​യോ ചെ​യ്ത യാ​ത്ര​ക്കാ​രെ​യും യു​എ​ഇ​യി​ലേ​ക്ക് വ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്രം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന നാ​ലാ​മ​ത്തെ ഗ​ൾ​ഫ് രാ​ജ്യ​മാ​ണ് യു​എ​ഇ. നേ​ര​ത്തെ, സൗ​ദി, കു​വൈ​റ്റ്, ഒ​മാ​ൻ രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.