കുവൈറ്റിൽ 1,459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പതിനൊന്ന് മരണം
Friday, April 23, 2021 12:00 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,459 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 262,766 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.60 ശതമാനമായി കുറഞ്ഞു. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പതിനൊന്ന് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,493 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.55 ശതമാനമാണ് . 1,414 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌. ഇതോടെ രാജ്യത്ത് ആകെ 245,824 കോവിഡ് മുക്തരായി. 15,449 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 229 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ