പ​തി​ന​ഞ്ചാ​മ​ത് ബാ​ച്ച് ഫൈ​സ​ർ വാ​ക്സി​ൻ കു​വൈ​റ്റി​ലെ​ത്തി
Monday, May 3, 2021 11:16 PM IST
കു​വൈ​റ്റ് സി​റ്റി: ഫൈ​സ​ർ-​ബ​യോ​ണ്‍​ടെ​ക് കോ​വി​ഡ് വാ​ക്സി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് ബാ​ച്ച് കു​വൈ​റ്റി​ലെ​ത്തി. വാ​ക്സി​നു​ക​ൾ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത​താ​യി ആ​രോ​ഗ്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ടു​ത്ത ബാ​ച്ച് വാ​ക്സി​ന​ക​ളും ഉ​ട​നെ​ത്തും. പ​ന്ത്ര​ണ്ട​ര ല​ക്ഷം ആ​ളു​ക​ൾ​ക്ക് ഇ​തു​വ​രെ​യാ​യി വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ കു​വൈ​റ്റി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം 18 ല​ക്ഷം ക​ട​ന്നു. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ക​ണ​ക്കാ​ണി​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലെ ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ന​ൽ​കി​യാ​ണ് വാ​ക്സി​നേ​ഷ​ൻ.

ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ക​ഴി​ഞ്ഞാ​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കും. ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​തി​ന്‍റെ തീ​യ​തി ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തും. ര​ണ്ടാം ഡോ​സ് തീ​യ​തി ഓ​ർ​മ്മ​പ്പെ​ടു​ത്താ​ൻ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം അ​യ​യ്ക്കും. വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ർ​ക്കും ഇ​തു​വ​രെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ