ഒ​ഴി​വു സ​മ​യ​ങ്ങ​ൾ സാ​മൂ​ഹി​ക ന​വോ​ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​ക: ഡോ. ​ഫാ​റൂ​ഖ് ന​ഈ​മി
Monday, May 3, 2021 11:32 PM IST
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സ ലോ​ക​ത്തെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ല​ഭി​ക്കു​ന്ന ഒ​ഴി​വു സ​മ​യ​ങ്ങ​ൾ സാ​മൂ​ഹി​ക ന​വോ​ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്ക​ണ​മെ​ന്ന് എ​സ്എ​സ്എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി കൊ​ല്ലം പ്ര​സ്താ​വി​ച്ചു. ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ’സ​മ​ർ​പ്പ​ണം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​പ​രി​ശീ​ല​ന ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​നാ​യി ചെ​യ്യു​ന്ന നന്മക​ൾ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടും. പൂ​ർ​വ​കാ​ല നേ​താ​ക്ക​ളു​ടെ മാ​തൃ​ക പി​ൻ​തു​ട​ർ​ന്ന് ഈ ​ലോ​ക​ത്തെ ചു​രു​ങ്ങി​യ ആ​യു​ഷ്ക്കാ​ല​ത്ത് വൈ​ജ്ഞാ​നി​ക, സാ​മൂ​ഹ്യ, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ൽ ത​ന്‍റേതാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്താ​ൻ പ്ര​വ​ർ​ത്ത​ക​ർ ഉ​ത്സാ​ഹി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ’നി​ല​പാ​ട്’, ’സൗ​ഹൃ​ദം’ എ​ന്നീ സെ​ഷ​നു​ക​ൾ​ക്ക് എ​സ്വൈ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ്വാ​ദി​ഖ് സ​ഖാ​ഫി പെ​രി​ന്താ​റ്റി​രി, മു​ഹ​മ്മ​ദ് അ​ന​സ് അ​മാ​നി ത​ളി​പ്പ​റ​ന്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സം​ഗ​മം ഐ​സി​എ​ഫ് കു​വൈ​ത്ത് നാ​ഷ്ണ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ണ്ട് മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി അ​ധ്യ​ക്ഷം വ​ഹി​ച്ചു. സ്വാ​ദി​ഖ് കൊ​യി​ലാ​ണ്ടി സ്വാ​ഗ​ത​വും ജാ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ