അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ കേ​ന്ദ്ര​ത്തി​ന് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു
Tuesday, May 4, 2021 8:00 PM IST
അ​ബു​ദാ​ബി : അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ കേ​ന്ദ്ര​ത്തി​നു അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ കിം​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഹാ​ർ​ട്ട് ആ​ൻ​ഡ് ലാ​ങ് ട്രാ​ൻ​സ്പ്ലാ​ന്േ‍​റ​ഷ​ൻ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ബു​ദാ​ബി​യി​ലെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ന്ത്യ- യു​എ​ഇ സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് പു​തി​യ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ കേ​ന്ദ്ര​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സി​റ്റി​യി​ലെ ബു​ർ​ജീ​ൽ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്ര​ത്തി​നാ​യു​ള്ള ധാ​ര​ണ പ​ത്ര​ത്തി​ൽ ബു​ർ​ജീ​ൽ ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ ജോ​ണ്‍ സു​നി​ലും, കിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ത്താ​വാ​റും ഒ​പ്പു​വ​ച്ചു. ധാ​ര​ണാ​പ​ത്രം അ​നു​സ​രി​ച്ച് ബു​ർ​ജീ​ൽ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ലോ​കോ​ത്ത​ര ട്രാ​ൻ​സ്പ്ലാ​ന്‍റ് കേ​ന്ദ്ര​മാ​കും ആ​രം​ഭി​ക്കു​ക . ഇ​ന്ത്യ​യി​ൽ അ​വ​യ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ൽ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള കിം​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​മു​ഖ ഡോ​ക്ട​റ·ാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തും . ക്ളീ​വ് ലാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ലാ​ണ് അ​ബു​ദാ​ബി​യി​ലെ ആ​ദ്യ​ത്തെ അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള