ബാ​ല​വേ​ദി കു​വൈ​റ്റ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, May 5, 2021 9:22 PM IST
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റ് ഒ​മുു്യ ള​ല​മൃ എ​ന്ന ബാ​ന​റി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ പ്ര​ശ്ന​ങ്ങ​ളെ അ​ഭീ​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഭ​യ​ത്തെ എ​ങ്ങ​നെ കു​റ​ക്കാം, എ​ങ്ങ​നെ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടാം എ​ന്ന വി​ഷ​യ​ങ്ങ​ളെ അ​ധീ​ക​രി​ച്ച് കു​വൈ​റ്റി​ലെ പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ഇ​ള​ങ്കോ​വ​ൻ ന​യി​ച്ച വെ​ബി​നാ​ർ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഈ ​പ​രി​പാ​ടി​ക്ക് ബാ​ല​വേ​ദി പ്ര​സി​ന്‍റ് കു​മാ​രി അ​ന​ന്തി​ക ദി​ലീ​പ് സ്വാ​ഗ​ത​വും ബാ​ല​വേ​ദി സെ​ക്ര​ട്ട​റി കു​മാ​രി അ​ഭി​രാ​മി അ​ജി​ത്ത് കു​മാ​ർ ന​ന്ദി​യും അ​ർ​പ്പി​ച്ചു.

ഈ ​പ​രി​പാ​ടി​യു​ടെ ആ​ദ്യ അ​വ​സാ​നം വ​രെ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ​ജി. ജോ​സ​ഫ് പ​ണി​ക്ക​ർ , സ​ജീ​വ് എം. ​ജോ​ർ​ജ്, തോ​മ​സ് ചെ​പ്പു​കു​ളം, ബാ​ല​വേ​ദി അം​ഗം കു​മാ​രി ധ​നു​ശ്രീ സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ