കു​വൈ​റ്റി​ൽ ക​ർ​ഫ്യൂ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത; തീ​രു​മാ​നം ക്യാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ
Sunday, May 9, 2021 8:58 PM IST
കു​വൈ​റ്റ് സി​റ്റി :കു​വൈ​റ്റി​ൽ റം​സാ​ൻ നോ​ന്പി​നു​ശേ​ഷം ഭാ​ഗി​ക ക​ർ​ഫ്യൂ തു​ട​ര​ണോ​മെ​ന്ന് നാ​ളെ തീ​രു​മാ​ന​മാ​കു​മെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തോ​ടൊ​പ്പം ഈ​ദ് ഗാ​ഹു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം നാ​ള​ത്തെ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലു​ണ്ടാ​കും. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് അ​തി​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കേ തി​ങ്ക​ളാ​ഴ്ച മു​ത​ൽ റ​സ്റ്റ​റ​ന്‍റു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സൂ​ച​ന​ക​ൾ. ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് കു​ട്ടി​ക​ളു​ടെ ഗെ​യിം സെ​ൻ​റ​റു​ക​ളും തു​റ​ക്കു​വാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് കൊ​ണ്ട് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തോ​ടൊ​പ്പം മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ പ​രി​ധി​യും 30 ശ​ത​മാ​ന​ത്തി​നു പ​ക​രം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നെ കു​റി​ച്ചും കാ​ബി​ന​റ്റ് യോ​ഗം ച​ർ​ച്ച ചെ​യ്യും. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച് രാ​ജ്യ​ത്ത് എ​ല്ലാ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും കു​ത്തി​വ​യ്പ്പ് എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം വ​രെ തു​ട​രു​മെ​ന്ന​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​ർ​ഫ്യൂ ഒ​ഴി​വാ​ക്കി​യാ​ലും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ, പൊ​തു-​സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ, ഹാ​ളു​ക​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ൾ പോ​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ളു​ടേ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ