അ​ലി​ഫ് റം​സാ​ൻ കാ​ന്പ​യി​ന് ഖു​ർ​ആ​ൻ മു​സാ​ബ​ഖ​യോ​ടെ സ​മാ​പ​നം
Sunday, May 9, 2021 9:17 PM IST
റി​യാ​ദ്: അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ശു​ദ്ധ റം​സിി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കാ​ന്പ​യി​ന് ഖു​ർ​ആ​ൻ മു​സാ​ബ​ഖ​യോ​ടെ സ​മാ​പ​ന​മാ​യി. വി​ദ്യാ​ർ​ഥി​ക​ളി​ൽ ധാ​ർ​മി​ക അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ജീ​വി​ത വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്ന​താ​യി​രു​ന്നു ഓ​രോ പ​രി​പാ​ടി​ക​ളും. ഓ​സ്ട്രേ​ലി​യ​ൻ യു​വ​പ​ണ്ഡി​ത​ൻ ജ​ഹ്ഫ​ർ നി​സാ​മി​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് കാ​ന്പ​യി​ന് ആ​രം​ഭം കു​റി​ച്ച​ത്. പ്ര​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു.

കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ​താ​യി തു​ട​ക്കം കു​റി​ച്ച സ്കൂ​ൾ ഓ​ഫ് ത​ഹ്ഫി​ദു​ൽ ഖു​ർ​ആ​ൻ, അ​ലി​ഫ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് ചെ​യ​ർ​മാ​ൻ അ​ലി അ​ബ്ദു​ർ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ഖാ​ലി​ദ് അ​ൽ സീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. താ​ൽ​പ​ര്യ​മു​ള്ള അ​ലി​ഫ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഖു​ർ​ആ​ൻ പൂ​ർ​ണ​മാ​യും സ്കൂ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ മ​നഃ​പാ​ഠ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ കൈ​വ​രു​ന്ന​ത്. വെ​ർ​ച്വ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ലി​ഫ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം തു​ട​ങ്ങു​ന്ന കോ​ഴ്സ് ഭാ​വി​യി​ൽ താ​ൽ​പ​ര്യ​മു​ള്ള മ​റ്റു പ​ഠി​താ​ക്ക​ൾ​ക്കും അ​വ​സ​രം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്നും കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ശേ​ഷം ഓ​ഫ്ലൈ​ൻ പ​ഠ​ന​ത്തി​നും സം​വി​ധാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ പ​റ​ഞ്ഞു.

കാ​ന്പ​യി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന ഖു​ർ​ആ​ൻ മൂ​സാ​ബ​ഖ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ആ​ത്മീ​യ നി​ർ​ഭ​ര​മാ​യി. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ഹാ​ഫി​ദ് അ​ബ്ദു​ർ​റ​ഹീം അ​ബ്ദു​ൽ സ​ലാം ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖു​ർ​ആ​ൻ സ​ന്ദേ​ശ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ ഉ​പാ​ധി​യാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​രോ റം​സാ​ൻ നാ​ളു​ക​ളി​ലും ന​മ്മെ കൂ​ടു​ത​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളെ പ്ര​കാ​ശി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് സ്കൂ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ കൊ​ടു​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ ഒ​ഡീ​ഷ​നി​ൽ വി​ജ​യി​ച്ചു വ​ന്ന 12 വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു. താ​ഹ ഫാ​റൂ​ഖ് അ​ത്രീ​സ്, അ​ബ്ദു​ൽ ഖു​ദൂ​സ് ഖാ​ൻ, ഇ​സ​ത്തു​ല്ല ബ​ഹാ​ദീ​ർ ഖാ​ൻ എ​ന്നി​വ​ർ വി​ധി ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. കാ​റ്റ​ഗ​റി ഒ​ന്നി​ൽ മു​ഹ​മ്മ​ദ് ഹി​ജാ​നും കാ​റ്റ​ഗ​റി ര​ണ്ടി​ൽ ഷെ​യ്ഖ് മു​ഹ​മ്മ​ദ് സൈ​ദും വി​ജ​യി​ക​ളാ​യി. സ​ൻ​ഹ മ​ഹ്റി​ൻ, മു​ഹ​മ്മ​ദ് ഹി​ദാ​ഷ്, മു​ഹ​മ്മ​ദ് റ​ഈ​ദ്(​കാ​റ്റ​ഗ​റി-1), മു​ഹ​മ്മ​ദ് അ​സ്ലം, ആ​സി​യ ഹു​സൈ​ൻ, മു​ഹ​മ്മ​ദ് സാ​മി(​കാ​റ്റ​ഗ​റി-2) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കാ​ന്പ​യി​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നൗ​ഷാ​ദ് മു​ഹ​മ്മ​ദ്, ഹ​മീ​ദ ബാ​നു, അ​ലി ബു​ഖാ​രി, ഹ​ബീ​ബ ഷ​ഫീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ