യു​എ​ഇ​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഉ​ട​ന​ടി പ​ണ​മ​യ​ക്കാം; ഫെ​ഡ​റ​ൽ ബാ​ങ്ക്-​മ​ശ്രി​ഖ് ബാ​ങ്ക് ധാ​ര​ണ
Monday, May 10, 2021 9:35 PM IST
കൊ​ച്ചി: ഫെ​ഡ​റ​ൽ ബാ​ങ്കും യു​എ​ഇ​യി​ലെ മു​ൻ​നി​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ മ​ശ്രി​ഖ് ബാ​ങ്കും ത​മ്മി​ൽ ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണ​യാ​യി. ഇ​രു ബാ​ങ്കു​ക​ളും കൈ​കോ​ർ​ത്ത​തോ​ടെ യു​എ​ഇ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് അ​തി​വേ​ഗം പ​ണ​മ​യ​ക്കാ​നു​ള്ള വ​ഴി തു​റ​ന്നു.

മ​ശ്രി​ഖ് ബാ​ങ്കി​ന്‍റെ അ​തി​വേ​ഗ പ​ണ​യ​മ​ക്ക​ൽ സം​വി​ധാ​ന​മാ​യ ക്വി​ക്ക്റെ​മി​റ്റ് വ​ഴി ഫെ​ഡ​റ​ൽ ബാ​ങ്ക് സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ട​ന​ടി പ​ണം ഇ​ന്ത്യ​യി​ലെ​ത്തി​ക്കാം. യു​എ​ഇ​യി​ലെ ഏ​റ്റ​വും പ​ഴ​യ ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ മ​ശ്രി​ഖി​ന് യു​റോ​പ്, യു​എ​സ്, ഏ​ഷ്യ, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 12 രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ണ്ട്. യു​എ​ഇ​യി​ലെ ഏ​ക സ്വ​കാ​ര്യ ബാ​ങ്ക് കൂ​ടി​യാ​ണ് മ​ശ്രി​ഖ്.

’മ​ശ്രി​ഖ് ബാ​ങ്കു​മാ​യു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ യു​എ​ഇ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് അ​തി​വേ​ഗം പ​ണ​മ​യ​ക്കാ​നു​ള്ള വ​ഴി തു​റ​ന്നി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന പ്ര​വാ​സി റെ​മി​റ്റ​ൻ​സി​ൻ​റെ 17 ശ​ത​മാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന ബാ​ങ്ക് എ​ന്ന നി​ല​യി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ല്ലാ​യ്പ്പോ​ഴും പ്ര​വാ​സി​ക​ൾ​ക്ക് മി​ക​ച്ച റെ​മി​റ്റ​ൻ​സ് സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​ന്നു​ണ്ട്. സു​ര​ക്ഷി​ത​മാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ അ​നാ​യാ​സം ഉ​ട​ന​ടി പ​ണ​മ​യ​ക്ക​ൽ സാ​ധ്യ​മാ​ക്കു​ന്ന ഈ ​സേ​വ​ന​ത്തി​ന്‍റെ ഗു​ണം തീ​ർ​ച്ച​യാ​യും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​നു​ഭ​വി​ക്കാം,’ ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശാ​ലി​നി വാ​ര്യ​ർ പ​റ​ഞ്ഞു.