ലി​ജി ഗം​ഗാ​ധ​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മ​ല​യാ​ളീ​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ അ​നു​ശോ​ച​നം
Monday, May 10, 2021 11:02 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പ്ര​വാ​സി മ​ല​യാ​ളി​യും ചെ​ന്നൈ​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സ​ക്കാ​രി​യു​മാ​യി​രു​ന്ന ലി​ജി ഗം​ഗാ​ധ​ര​ന്‍റെ (40) നി​ര്യാ​ണ​ത്തി​ൽ മ​ല​യാ​ളീ​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ, ഓ​ർ​ഗ​നൈ​സേ​ഷ​നു വേ​ണ്ടി (മാ​കോ ) ര​ക്ഷാ​ധി​കാ​രി ബാ​ബു ഫ്രാ​ൻ​സീ​സ്, പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ക്സ് വെ​ൽ ഡി​ക്രൂ​സ് എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മ​ല​യാ​ളീ​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന പ്രി​യ എ​ന്ന് വി​ളി​ക്കു​ന്ന ലി​ജി ഗം​ഗാ​ധ​ര​ൻ മാ​കോ​യു​ടെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും കു​വൈ​റ്റി​ലെ നി​ര​വ​ധി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ കു​വൈ​റ്റി​ൽ മ​ര​ണ​പ്പെ​ട്ട ലി​ജി ഗം​ഗാ​ധ​ര​ന് ര​ണ്ട് മ​ക്ക​ളു​ണ്ട്. കു​ടു​ബാം​ഗ​ങ്ങു​ടെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടേ​യും ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി മ​ല​യാ​ളീ​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ