ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹി​ക പ​രി​ര​ക്ഷ​ക്ക് മു​ന്നി​ട്ടി​റ​ങ്ങ​ണം: ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ
Monday, May 10, 2021 11:04 PM IST
ജി​ദ്ദ: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹി​ക പ​രി​ര​ക്ഷ​ക്ക് കൂ​ടു​ത​ൽ പ്രാ​മു​ഖ്യം ന​ൽ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. പ്ര​സ്താ​വി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ക​ർ​മ​നി​ര​ത​രാ​വു​ന്ന​ത് പു​ണ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ദീ​പ്തം പ്രോ​ജ്വ​ലം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഗു​ഡ്വി​ൽ ഗ്ലോ​ബ​ൽ ഇ​നി​ഷ്യെ​റ്റീ​വ് (ജി​ജി​ഐ) സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ടോ​ക്ക് സീ​രീ​സ് സീ​സ​ണ്‍ 2 സെ​ഷ​ൻ ര​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​ർ​ക്ക് ജീ​വി​തം വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ത്ത​രം വ്യ​ക്തി​ക​ൾ​ക്ക് സ​മൂ​ഹം പ​രി​ര​ക്ഷ ന​ൽ​കി​യാ​ൽ അ​വ​ർ​ക്ക് പ്ര​തി​കൂ​ല​ത​ക​ളെ അ​നു​കൂ​ല​ത​ക​ളാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഗ്ലോ​ബ​ൽ ഇ​സ്ലാ​മി​ക് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദ ​ബ്ലൈ​ൻ​ഡ് (ജി​എ​ഫ്ബി) പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഇ.​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​രം​ഗ​ത്തു​ള്ള ത​ന്‍റെ ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ സൂം ​സെ​ഷ​നി​ൽ അ​ദ്ദേ​ഹം സ​ദ​സ്‌​സു​മാ​യി പ​ങ്കു​വ​ച്ചു.

ജി​ജി​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ​സ്മാ​യി​ൽ മ​രി​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ​ച്ചു​പേ​ർ​ക്ക് ദൈ​വം കാ​ഴ്ച​ശ​ക്തി ന​ൽ​കാ​ത്ത​ത് കാ​ഴ്ച​ശ​ക്തി​യു​ള്ള​വ​രെ പ​രീ​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു. ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യ ഡോ. ​ഹ​ബീ​ബ് സി (​അ​സി. പ്ര​ഫ. ഫാ​റൂ​ഖ് കോ​ള​ജ്), അ​ക്ബ​ർ സി (​അ​സി. പ്ര​ഫ. മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ളെ​ജ്), ജി​എ​ഫ്ബി പ്ര​തി​നി​ധി മു​സ്ത​ഫ മാ​സ്റ്റ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ച് ജി​ജി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ​ൻ ചെ​റൂ​പ്പ സം​സാ​രി​ച്ചു.

കു​ടും​ബ പാ​ര​ന്പ​ര്യ​മോ ഉ​ന്ന​ത​കു​ല​ജാ​ത​നാ​ണെ​ന്ന​തോ അ​ല്ല പ്ര​ധാ​ന​മെ​ന്നും പ്ര​വ​ർ​ത്ത​ന​മാ​ണ് ഒ​രാ​ളു​ടെ വ്യ​ക്തി​ത്വ​ത്തെ നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നും തു​ട​ർ​ന്നു സം​സാ​രി​ച്ച അ​ക്ബ​ർ പ​റ​ഞ്ഞു. കാ​ഴ്ച​യ​ല്ല, കേ​ൾ​വി​യി​ല്ലാ​യ്മ​യാ​ണ് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​ത്. വി​ശു​ദ്ധ ഖു​ർ​ആ​ന്‍റെ വെ​ള്ളി​വെ​ളി​ച്ചം കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​രു​ടെ ജീ​വി​തം പ്ര​ദീ​പ്ത​മാ​ക്കു​ന്ന​താ​യി പ​റ​ഞ്ഞു. ഹ​ബീ​ബ്-​അ​ക്ബ​ർ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​ടെ പെ​ങ്ങ​ളും ജി​ദ്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ ഹ​ബീ​റ ടീ​ച്ച​ർ സ​ഹോ​ദ​ര·ാ​രു​മാ​യു​ള്ള കൂ​ട്ടി​ക്കാ​ല​ത്തെ മ​ധു​രാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. മു​സ്ത​ഫ മാ​സ്റ്റ​ർ (ജി​എ​ഫ്ബി), ജി​ജി​ഐ ട്ര​ഷ​റ​റും ജി​ഫ്ബി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​വി ഹ​സ​ൻ സി​ദ്ദീ​ഖ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ജി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി സ്വാ​ഗ​ത​വും സാ​ദി​ഖ​ലി തു​വ്വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ