ഇ​ന്ത്യ​യി​ൽ റം​സാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് കു​വൈ​റ്റ് എം​ബ​സി
Wednesday, May 12, 2021 2:28 AM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യി​ലെ കു​വൈ​റ്റ് എം​ബ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി റം​സാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കു​വൈ​റ്റി​ലെ മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും വി​വി​ധ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്.

സെ​ൻ​ട്ര​ൽ ഇ​ന്ത്യ സ്കോ​ളേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും മ​റ്റു ഇ​ന്ത്യ​ൻ ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ 1660 ഓ​ളം ഭ​ക്ഷ​ണ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ഇ​ന്ത്യ​യി​ലെ കു​വൈ​റ്റ് സ്ഥാ​ന​പ​തി ജാ​സിം ന​ജീം വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഒൗ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തോ​ടും മ​റ്റു ജീ​വ കാ​രു​ണ്യ സം​ഘ​ട​ന​ക​ളോ​ടും അ​ദ്ദേ​ഹം ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​വൈ​റ്റി​ന്‍റെ​യും അ​വി​ടു​ത്തെ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും മാ​നു​ഷി​ക പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും ജാ​സിം ന​ജീം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ