ജയ വിൽസൺ കുവൈറ്റിൽ നിര്യാതയായി
Monday, May 17, 2021 11:54 AM IST
കുവൈറ്റ് സിറ്റി: മംഗഫിലെ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ജയ വിൽസൺ കുവൈറ്റിൽ നിര്യാതയായി. 2017ലാണ് ന്യൂ ഇന്ത്യൻ സ്കൂളിൽ ചേർന്നത്. ഏതാനും ദിവസങ്ങളായി ശൈഖ് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുടുംബം ഇന്ത്യയിലെ ലഖ്നോവിലാണ്. കുവൈറ്റിലെ ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശാന്ത മരിയ ജയിംസ് സഹോദരിയാണ്.