സാ​ര​ഥി കു​വൈ​റ്റി​ന്‍റെ ക​ലാ​മാ​മാ​ങ്കം "സ​ർ​ഗ​സം​ഗ​മം 2021'ത്തിന ന് ​കൊ​ടി​യി​റ​ങ്ങി
Tuesday, May 18, 2021 10:15 PM IST
കു​വൈ​റ്റ്: സാ​ര​ഥി കു​വൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടേ​യും കു​ട്ടി​ക​ളു​ടെ​യും സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള രാ​ഗ, ഭാ​വ, താ​ള മേ​ള​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​യ ന്ധ​സ​ർ​ഗ​സം​ഗ​മം 2021ന്ധ ​നു വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ കൊ​ടി​യി​റ​ങ്ങി.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഫെ​ബ്രു​വ​രി 28 മു​ത​ൽ ആ​രം​ഭി​ച്ച മ​ൽ​സ​ര​ത്തി​ൽ ആ​യി​ര​ത്തോ​ളം ര​ജി​സ്ട്രേ​ഷ​നു​ക​ളി​ൽ 60 ഇ​ന​ങ്ങ​ളി​ലാ​യി 5 കാ​റ്റ​ഗ​റി​ക​ളി​ലാ​യി കു​വൈ​റ്റി​ലും, ഇ​ന്ത്യ​യി​ൽ നി​ന്നു​മാ​യി സാ​ര​ഥി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

മെ​യ് 9 ന് ​ന​ട​ന്ന സ​ർ​ഗ​സം​ഗ​മം അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​ന് സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ അ​ഭി​ലാ​ഷ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും, പ്ര​ശ​സ്ത സി​നി​മ / സീ​രി​യ​ൽ ന​ട​ൻ അ​നീ​ഷ് ര​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സി.​വി, ട്ര​ഷ​റ​ർ ര​ജീ​ഷ് മു​ല്ല​ക്ക​ൽ, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ, ​ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് കൊ​ച്ച​ത്, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ജീ​വ് , ഗു​രു​ദ​ർ​ശ​ന വേ​ദി കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​നി​ഷ് വി​ശ്വം, ഗു​രു​കു​ലം കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നു കെ. ​മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഗീ​ത രം​ഗ​ത്ത് വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളാ​യ പ്രീ​തി വാ​രി​യ​ർ, റോ​ഷ​ൻ, പ്ര​ണ​വം ശ​ശി എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു സം​ഗീ​താ​ത്മ​ക​മാ​യ ഒ​രു സാ​യാ​ഹ്നം സ​മ്മാ​നി​ക്കു​ക​യു​ണ്ടാ​യി. സാ​ര​ഥി കു​വൈ​റ്റ് ഫേ​സ്ബു​ക്കി​ലൂ​ടെ ലൈ​വ് ആ​യി ന​ട​ന്ന അ​വാ​ർ​ഡു​ദാ​ന നി​ശ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ക​ണ​ക്കി​ന് പേ​ർ വീ​ക്ഷി​ച്ചു.

അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ന്‍റെ ര​ണ്ടാ​മ​ത് സെ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ വി​നോ​ദ് കോ​വൂ​ർ ആ​യി​രി​ന്നു. സ​ർ​ഗ​സം​ഗ​മ​ത്തി​ൽ അ​വാ​ർ​ഡ് നേ​ടി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ജി​തേ​ഷും, ലി​നി ജ​യ​ന​നും ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ചു. കു​വൈ​റ്റി​ലെ ക​ലാ സം​സ്കാ​രീ​ക രം​ഗ​ത്തെ പ്ര​ഗ​ൽ​ഭ​രാ​യ വ്യ​ക്തി​ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ളാ​യ മ​ത്സ​ര​ത്തി​ൽ യൂ​ണി​റ്റ് ത​ല​ത്തി​ൽ ഓ​വ​ർ ഓ​ൾ ചാ​ന്പ്യ​ൻ​ഷി​പ് ട്രോ​ഫി സാ​ര​ഥി ഫാ​ഹീ​ൽ യൂ​ണി​റ്റും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം മം​ഗ​ഫ് വെ​സ്റ്റ് യൂ​ണി​റ്റും സാ​ൽ​മി​യ യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി.

വി​വി​ധ വി​ഭാ​ഗ​ത്തി​ൽ ക​ലാ​പ്ര​തി​ഭ ക​ലാ​തി​ല​കം പ​ട്ട​ങ്ങ​ൾ നേ​ടി​യ​വ​ർ

കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ൽ ക​ലാ​തി​ല​കം (ഗൗ​ത​മി വി​ജ​യ​ൻ), ക​ലാ​പ്ര​തി​ഭ (അ​ദ്വൈ​ത് ഇ​അ )
സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ക​ലാ​തി​ല​കം (മ​ല്ലി​കാ​ല​ക്ഷ്മി ),
ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ക​ലാ​തി​ല​കം (ആ​മി വി​ജ​യ് ), ക​ലാ​പ്ര​തി​ഭ (രോ​ഹി​ത് രാ​ജ്)
സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ക​ലാ​തി​ല​കം (ശ്രേ​യ സൈ​ജു),
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ക​ലാ​തി​ല​കം (നി​ഷ ദി​ലീ​പ് ), ക​ലാ​പ്ര​തി​ഭ (ഷി​ജു ര​വീ​ന്ദ്ര​ൻ)

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ