ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, May 18, 2021 10:17 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. മേ​യ് 26 ന് ​ന​ട​ത്തു​ന്ന ഓ​പ്പ​ണ്‍​ഹൗ​സി​ൽ ഇ​ന്ത്യ​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​വും വി​ദേ​ശ​ത്തു നി​ന്നു​ള്ള സ​ഹാ​യ​വു​മെ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് കു​വൈ​റ്റ് സ​ർ​ക്കാ​രി​ന്‍റെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ങ്ങ​ളാ​ണ് അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളോ ചോ​ദ്യ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ ചോ​ദ്യ​ക​ർ​ത്താ​വി​ന്‍റെ പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, കു​വൈ​റ്റി​ലെ കോ​ണ്‍​ടാ​ക്റ്റ് ന​ന്പ​ർ, വി​ലാ​സം രേ​ഖ​പ്പെ​ടു​ത്തി [email protected] ഇ​മെ​യി​ലി​ൽ അ​യ​ക്ക​ണ​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. സൂ​മി​ൽ (https://zoom.us/j/97951316366?pwd=TnhxemtPMkhhZitieXNHNjFicXRuZz09) ന​ട​ക്കു​ന്ന മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളോ​ട് ഇ​ന്ത്യ​ൻ എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ