അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന് തു​ട​ക്ക​മാ​യി
Tuesday, May 18, 2021 10:26 PM IST
ദു​ബാ​യ്: മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം എ​ക്സി​ബി​ഷ​നാ​യ അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​നു തു​ട​ക്ക​മാ​യി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ൽ ചി​റ​കു​ക​ൾ അ​രി​യ​പ്പെ​ട്ട വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ കു​തി​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് 62 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1300 സ്ഥാ​പ​ന​ങ്ങ​ൾ ദു​ബാ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ദു​ബാ​യ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും, എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ ആ​ൻ​ഡ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വും, ഷെ​യ്ഖ് അ​ഹ​മ്മ​ദ് ബി​ൻ സ​യീ​ദ് അ​ൽ മ​ക്തൂ​മാ​ണ് അ​റേ​ബ്യാ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന്‍റെ 28 മ​ത് പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മെ​യ് 16 മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ യു​എ​ഇ, ഇ​സ്രാ​യേ​ൽ, ഇ​റ്റ​ലി, ജ​ർ​മ്മ​നി എ​ന്നി​വ​യു​ൾ​പ്പെ​ടെ 62 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1,300 പ്ര​ദ​ർ​ശ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പു​തി​യ പ്ര​ഭാ​തം എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സ​ന്ദേ​ശം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി, ഏ​ത് സ​മ​യ​ത്തും 11,000 ആ​ളു​ക​ളെ ഹാ​ളു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ് പ്ര​ദ​ർ​ശ​നം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ദു​ബാ​യി​ലും ഓ​ണ്‍​ലൈ​നി​ലും ന​ട​ക്കു​ന്ന 10 ദി​വ​സ​ത്തെ യാ​ത്രാ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യ അ​റേ​ബ്യ​ൻ ട്രാ​വ​ൽ വീ​ക്ക് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യാ​ക​ർ​ഷ​ണ​മാ​കും. ട്രാ​വ​ൽ ഫോ​ർ​വേ​ഡ്, ടൂ​റു​ക​ൾ​ക്കും ആ​ക​ർ​ഷ​ണ മേ​ഖ​ല​ക​ൾ​ക്കു​മാ​യി അ​റൈ​വ​ൽ ദു​ബാ​യ്, ഐ​ടി ഐ​സി​യു​ടെ മി​ഡി​ൽ ഈ​സ്റ്റ് ടൂ​റി​സം നി​ക്ഷേ​പ ഉ​ച്ച​കോ​ടി എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും. www.wtm.com ​എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം വേ​ണം വേ​ൾ​ഡ് ട്രേ​ഡ് സെ​ൻ​റ​റി​ലെ​ത്താ​ൻ. ര​ജി​സ്റ്റ​ർ ചെ​യ്യേു​ന്പാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന തീ​യ​തി​യും ന​ൽ​ക​ണം. ഇ-​മെ​യി​ൽ വ​ഴി ല​ഭി​ക്കു​ന്ന പ്ര​വേ​ശ​ന പാ​സിെ​ൻ​റ പ്രി​ന്‍റു​മാ​യെ​ത്ത​ണ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ്ര​വേ​ശ​നം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക എ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള