കു​വൈ​റ്റി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് നി​ര​ക്ക് നി​ശ്ച​യി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Tuesday, May 18, 2021 10:28 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് നി​ര​ക്ക് നി​ശ്ച​യി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ്. പു​തി​യ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഇ​രു​പ​ത് ദി​നാ​ർ ആ​യാ​ണ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക് നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ അ​ൽ ന​ജ്ജാ​ർ ആ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നി​ല​വി​ൽ രാ​ജ്യ​ത്തി​ലെ വി​വി​ധ ലാ​ബു​ക​ളും ക്ലി​നി​ക്കു​ക​ളും 24 ദീ​നാ​ർ മു​ത​ൽ 30 ദീ​നാ​ർ വ​രെ​യാ​ണ് ചാ​ർ​ജ്ജ് ഈ​ടാ​ക്കു​ന്ന​ത് . ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നി​ര​ക്കും ചെ​ല​വും വി​ല​യി​രു​ത്തി​യാ​ണ് ഫീ​സ് നി​ശ്ച​യി​ച്ച​തെ​ന്ന് ഡോ. ​ഫാ​ത്തി​മ അ​ൽ ന​ജ്ജാ​ർ പ​റ​ഞ്ഞു. പു​തി​യ തീ​രു​മാ​നം നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ