കുവൈത്തിൽ 1,512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം
Monday, June 14, 2021 11:53 AM IST
കുവൈത്ത്‌ സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,512 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 327,963 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.60 ശതമാനമായി വർദ്ധിച്ചു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന മൂന്ന് പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,820 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.55 ശതമാനമാണ് .1,266 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌. ഇതോടെ രാജ്യത്ത് ആകെ 310,095 കോവിഡ് മുക്തരായി. 16,048 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 170 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ