ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​റ്റ് മ​ന്ത്രി​സ​ഭ
Tuesday, June 22, 2021 10:47 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​വാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഷേ​യ്ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹാ​മ​ദ് അ​ൽ സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സീ​ഫ് പാ​ല​സി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ച് യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ബാ​സി​ൽ അ​ൽ സ​ബ വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​തും മ​ര​ണ​ങ്ങ​ളും തീ​വ്ര പ​രി​ച​ര​ണ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​തും ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​സ്ഥി​ര​മാ​യ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ഡോ.​ബാ​സി​ൽ അ​ൽ സ​ബാ​ഹ് മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ൻ ദ്രു​ത​ഗ​ത​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തു​വ​രെ​യാ​യി രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 72.4 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ന്‍റെ ആ​ദ്യ ഡോ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തും, മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​തും മാ​ത്ര​മാ​ണ് സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം. കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​യെ നേ​രി​ടാ​നും ഇ​ല്ലാ​താ​ക്കാ​നും സ​ർ​ക്കാ​രി​നോ​ടൊ​പ്പം ഒ​രു ടീ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും കൊ​റോ​ണ വ്യാ​പ​നം ചെ​റു​ക്കാ​ൻ എ​ല്ലാ​വ​രും ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സ്വ​ദേ​ശി​ക​ളോ​ടും വി​ദേ​ശി​ക​ളോ​ടും മ​ന്ത്രി​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ