ഹാ​രി​സ് ക​ട്ട​ച്ചി​റ​ക്ക് അ​ജ്വ ജി​ദ്ദ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, June 22, 2021 10:50 PM IST
ജി​ദ്ദ: മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ജ്വ (അ​ൽ അ​ൻ​വാ​ർ ജ​സ്റ്റീ​സ് ആ​ൻ​റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ) ജി​ദ്ദ സ്ഥാ​പ​ക എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഹാ​രി​സ് ക​ട്ട​ച്ചി​റ​ക്ക് അ​ജ്വ ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​പ്പു ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് കാ​പ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യാ​ത്ര​യ​പ്പു യോ​ഗം ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം സ​ക്കീ​ർ ഹു​സൈ​ൻ ക​റ്റാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​പ്പ​ത് വ​ർ​ഷം നീ​ണ്ട ഹാ​രി​സ് ക​ട്ട​ച്ചി​റ​യു​ടെ പ്ര​വാ​സ ജീ​വി​ത​വും, പ്രാ​ർ​ഥ​ന​ക​ളി​ലെ​യും, ജീ​വി​ത​ത്തി​ലെ​യും കൃ​ത്യ​നി​ഷ്ഠ​യും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. തു​ട​ർ​ന്ന് ജോ​യ്ൻ​റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ല​ത്ത്വീ​ഫ് മു​സ്ല്യാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഷാ​ദ് ഓ​ച്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ജ്വ ജി​ദ്ദ ക​മ്മി​റ്റി​യു​ടെ മൊ​മെ​ൻ​റോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ ഹാ​രി​സ് ക​ട്ട​ച്ചി​റ​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു. സം​സ്ക​ര​ണ​ത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലും ഉൗ​ന്നി​യു​ള്ള അ​ജ്വ എ​ന്ന ആ​ത്മീ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ത് വ​ഴി ത​നി​ക്കും കു​ടും​ബ​ത്തി​നും ല​ഭി​ച്ച ആ​ത്മീ​യ അ​നു​ഭൂ​തി​ക​ൾ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും ആ​ത്മീ​യ​മാ​യി ഗു​ണം ചെ​യ്യു​ക​യും അ​തോ​ടൊ​പ്പം സ​ഹ​ജീ​വി​ക​ൾ​ക്ക് കാ​രു​ണ്യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന ഈ ​കൂ​ട്ടാ​യ്മ നി​ല​നി​ൽ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം സ​ദ​സി​നെ ഉ​ണ​ർ​ത്തി.

റി​പ്പോ​ർ​ട്ട് : മു​സ്ത​ഫ കെ ​ടി പെ​രു​വ​ള്ളൂ​ർ