എ​മി​രേ​റ്റ്സ് പോ​സ്റ്റ് : തു​ക​യ​ട​ക്കാ​ൻ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റ് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
Tuesday, June 22, 2021 11:36 PM IST
അ​ബു​ദാ​ബി: എ​മി​രേ​റ്റ്സ് പോ​സ്റ്റി​ന്‍റെ പേ​രി​ലും വ്യാ​ജ ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി മു​ന്ന​റി​യി​പ്പ്. എ​മി​രേ​റ്റ്സ് പോ​സ്റ്റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ലൂ​ടെ മാ​ത്ര​മേ തു​ക അ​ട​ക്ക​വൂ എ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​മി​രേ​റ്റ്സ് പോ​സ്റ്റ് വ​ഴി എ​ത്തു​ന്ന കൊ​റി​യ​ർ, ഷി​പ്പ്മെ​ന്‍റു​ക​ൾ എ​ന്നി​വ​ക്കു​ള്ള നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നാ​ണ് വ്യാ​ജ ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് ലി​ങ്കു​ക​ൾ ഇ​മെ​യി​ൽ വ​ഴി എ​ത്തു​ന്ന​ത് . ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റു​ക​ൾ​ക്ക് സ​മാ​ന​മാ​യ തേ​ർ​ഡ് പാ​ർ​ട്ടി വെ​ബ് സൈ​റ്റു​ക​ളി​ലെ ലി​ങ്കു​ക​ളി​ലൂ​ടെ തു​ക അ​ട​യ്ക്കു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കി അ​ക്കൗ​ണ്ട് തു​റ​ന്ന് തു​ക അ​ട​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ വ്യാ​ജ·ാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ് പ​തി​വ് . എ​മി​രേ​റ്റ്സ് പോ​സ്റ്റി​ൽ നി​ന്നും തു​ക അ​ട​യേ​ക്കു​ന്ന​തി​നാ​യി എ​സ്എം​എ​സി​ലൂ​ടെ​യോ, ഈ​മെ​യി​ലി​ലൂ​ടെ​യോ ലി​ങ്കു​ക​ൾ അ​യ​ക്കു​ന്പോ​ൾ അ​ത് ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ മാ​ത്രം അ​ട​ക്കു​ന്ന രീ​തി​യി​ലാ​കും അ​യ​ക്കു​ന്ന​തെ​ന്നും മ​റ്റു​ള്ള ലി​ങ്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റി​യ​റോ, ഷി​പ്പ്മെ​ന്‍റു​ക​ളോ എ​ത്തി​യ​താ​യി കാ​ണി​ച്ചു​ള്ള വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ല​ഭി​ക്കാ​റു​ണ്ടെ​ന്നും അ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​ണോ​യെ​ന്നു ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും എ​മി​രേ​റ്റ്സ് പോ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള