അ​ബു​ദാ​ബി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പു​തി​യ ക​ന്പ​നി രൂ​പീ​ക​രി​ച്ചു
Tuesday, June 22, 2021 11:41 PM IST
അ​ബു​ദാ​ബി: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ലോ​ക സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ വി​മാ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി പു​തി​യ ക​ന്പ​നി രൂ​പീ​ക​രി​ച്ചു. ടു​റി​സം 365 എ​ന്ന ക​ന്പ​നി​യാ​കും ഇ​നി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ കൂ​ട്ടി​യി​ണ​ക്കി സ​ഞ്ചാ​രി​ക​ൾ​ക്കു അ​തു​ല്യ​മാ​യ അ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

അ​ബു​ദാ​ബി​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു പു​തി​യ സ​ഞ്ചാ​ര അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടു അ​ബു​ദാ​ബി നാ​ഷ​ണ​ൽ എ​ക്സി​ബി​ഷ​ൻ​സ് ക​ന്പ​നി​യാ​ണ് ടൂ​റി​സം 365 എ​ന്ന പു​തി​യ സ്ഥാ​പ​ന​ത്തി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ബു​ദാ​ബി​യു​ടെ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര രം​ഗ​ത്തെ സ്ഥാ​നം കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കു​ന്ന ചു​മ​ത​ല പു​തി​യ ക​ന്പ​നി​യി​ൽ നി​ക്ഷി​പ്ത​മാ​ണ് . ക്യാ​പി​റ്റ​ൽ എ​ക്സ്പീ​രി​യ​ൻ​സ്, ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, ക്യാ​പി​റ്റ​ൽ ട്രാ​വ​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ൽ പു​തി​യ നി​ല​വാ​ര​ത്തി​ലു​ള്ള യാ​ത്ര അ​നു​ഭ​വ​ങ്ങ​ൾ പു​തി​യ ക​ന്പ​നി പ്ര​ദാ​നം ചെ​യ്യും. മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ ല​ക്ഷ്യ​സ്ഥാ​ന​മാ​യി അ​ബു​ദാ​ബി​യെ മാ​റ്റി​യെ​ടു​ക്കു​ക, കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​യ്ക്ക് കൊ​ണ്ട് വ​രു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യ്തു ന​ട​പ്പി​ലാ​ക്കു​ക എ​ന്നി​വ പു​തി​യ ക​ന്പ​നി​യു​ടെ ചു​മ​ത​ല​യാ​കും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള