കേ​ളിയുടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കൊ​ല്ലം സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ച്ചു
Wednesday, June 23, 2021 11:09 PM IST
റി​യാ​ദ് : അ​ൽ​ഖ​ർ​ജി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ല്ലം ജി​ല്ല​യി​ലെ ക​രി​ക്കോ​ട് ചാ​ത്ത​നാം​കു​ളം സ്വ​ദേ​ശി നി​ധി​നെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. നി​ധി​നും കൂ​ട്ടു​കാ​രും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ സു​ഹൃ​ത്താ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​റ്റൊ​രു സു​ഹൃ​ത്താ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ തു​ട​ർ ചി​കി​ത്സാ​ർ​ഥം കേ​ളി​യു​ടെ സ​ഹാ​യ​ത്തോ​ടു കൂ​ടി​ത്ത​ന്നെ നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടേ​യും നോ​ർ​ക്ക​യു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചാ​ണ് കേ​ളി അ​ൽ​ഖ​ർ​ജ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​ത്. മൂ​ന്നു​മാ​സ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ അ​ൽ​ഖ​ർ​ജ്ജ് കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​ധി​നെ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത് അ​ൽ​ഖ​ർ​ജ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി​യു​ടെ വ​സ​തി​യി​ൽ നി​ന്ന് താ​മ​സി​പ്പി​ച്ച​ത്. അ​ര​ക്ക് കീ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട നി​ധി​ന്‍റെ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നാ​സ​റും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് നോ​ക്കി​യി​രു​ന്ന​ത്.

സൗ​ദി തൊ​ഴി​ൽ​വ​കു​പ്പു​മാ​യും, ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യും ബ​ന്ധ​പെ​ട്ട് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും, നി​ധി​ന്‍റെ സ്പോ​ണ്‍​സ​റെ സ​മീ​പി​ച്ച് ഹു​റൂ​ബ് ഒ​ഴി​വാ​ക്കു​ക​യും സൗ​ദി സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ക്കേ​ണ്ട​താ​യ ഭീ​മ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഒ​ഴി​വാ​ക്കി കി​ട്ടു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം നി​ധി​നെ കൂ​ടു​ത​ൽ ന​ല്ല ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി സ്വ​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി വി​ട്ടു. നി​ധി​ന്‍റെ നാ​ട്ടി​ലേ​ക്കു​ള്ള തി​രി​ച്ച് പോ​ക്കി​ന് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം അ​ൽ​ഖ​ർ​ജ്ജ് ഏ​രി​യ ക​ണ്‍​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി, ചെ​യ​ർ​മാ​ൻ ഗോ​പാ​ല​ൻ, കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം അം​ഗം ഷാ​ജ​ഹാ​ൻ കൊ​ല്ലം എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.