പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്രം ശൈ​ഖു​ൽ ഇ​സ്ലാം മ​ദ്ര​സ​യു​ടെ മി​ക​വ്: ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി
Wednesday, June 23, 2021 11:14 PM IST
ജി​ദ്ദ: ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ​യും അ​വി​ടു​ത്തെ അ​ധ്യാ​പ​ക​രു​ടെ​യും നി​ല​വാ​രം നി​ർ​ണ​യി​ക്കാ​ൻ ഏ​റ്റ​വും യോ​ഗ്യ​ർ അ​വി​ടെ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്നു മു​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും എം​പി യു​മാ​യ ഇ.​ടി .മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ദ്ദ​യി​ലെ പ്ര​ശ​സ്ത​മാ​യ ശൈ​ഖു​ൽ ഇ​സ്ലാം ഇ​ബ്നു തൈ​മി​യ്യ മ​ദ്ര​സ വി​ദ്യാ​ർ​ഥു​ക​ളു​ടെ 2021 -22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പ​ഠി​ച്ചി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​കാ​ല അ​നു​ഭ​വ​ങ്ങ​ൾ അ​വ​ർ​ക്ക് ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​ക്കി​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ദ്ദ​യി​ലെ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും മ​ത​പ​ഠ​നം നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള ഇ​ബ്നു തൈ​മി​യ്യ മ​ദ്ര​സ ഒ​രു മാ​തൃ​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൂം ​ഓ​ണ്‍​ലൈ​ൻ വ​ഴി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​സ്ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് ചെ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള മു​സ്ലിം ന​വോ​ദ്ധാ​ന​ത്തി​ന്‍റെ ഗ​തി മാ​റ്റി ചാ​ലി​ല​ക​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി തു​ട​ക്കം കു​റി​ച്ച മ​ദ്ര​സ പ്ര​സ്ഥാ​നം ഇ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ള​വും കേ​ര​ള​ത്തി​ന് പു​റ​ത്ത് മ​ല​യാ​ളി​ക​ൾ ഉ​ള്ളേ​ട​ത്തെ​ല്ലാം നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ക്കു​ന്ന ധാ​ർ​മ്മി​ക സ​മൂ​ഹ​ത്തി​ന്‍റെ വീ​ണ്ടെ​ടു​പ്പി​ന്ന് മ​ദ്ര​സ പ്ര​സ്ഥാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ച പി.​വി അ​ഷ്റ​ഫ്, കെ.​ടി.​എ മു​നീ​ർ, ഇ​ഖ്ബാ​ൽ പൊ​ക്കു​ന്ന് , സ​ക്കീ​ർ മാ​സ്റ്റ​ർ എ​ട​വ​ണ്ണ , ബാ​ബു ന​ഹ്ദി തു​ട​ങ്ങി​യ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ ശി​ഹാ​ബ് സ​ല​ഫി നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളി​ലെ നൈ​സ​ർ​ഗി​ക​മാ​യ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​രു​ടെ പ്ര​കൃ​തി പ​ര​മാ​യ വ​ള​ർ​ച്ച​ക്ക് സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​ണ് ശൈ​ഖു​ൽ ഇ​സ്ലാം ഇ​ബ്നു തൈ​മി​യ്യ മ​ദ്ര​സ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്ക് ക​ളി​ച്ചു പ​ഠി​ച്ചു വ​ള​രാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ശി​ശു കേ​ന്ദ്രീ​കൃ​ത ശി​ക്ഷ​ണ രൂ​പ​മാ​ണ് ഇ​വി​ടെ ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ഥാ​പ​ന​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഡോ. ​അ​ഹ്മ​ദ് ആ​ലു​ങ്ങ​ൽ, അ​സീ​ൽ അ​ബ്ദു​റ​സാ​ഖ്, മു​ഹ​മ്മ​ദ് പൂ​വ​ഞ്ചേ​രി, ഡോ. ​സ​ൽ​ഹ സു​ൽ​ഫി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ അ​റി​യി​ക്കു​ക​യും ത​ങ്ങ​ളു​ടെ പ​ഠ​ന കാ​ല ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​ത് പു​തു ത​ല​മു​റ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

തു​ട​ർ​ന്ന് ന​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക് ക​ണ്‍​വീ​ന​ർ മു​സ്ത​ഫ ദേ​വ​ർ​ഷോ​ല, പി.​കെ ശ​രീ​ഫ്, ന​ഈം മോ​ങ്ങം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ്യാ​ഴം, ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്ക് ത​ട​സം വ​രാ​ത്ത ത​ര​ത്തി​ൽ സൂം ​ഓ​ണ്‍​ലൈ​നി​ൽ മ​ദ്ര​സ ക്ലാ​സു​ക​ൾ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടു​ന്ന ആ​ദ്യ 50 പേ​ർ​ക്ക് പ്ര​വേ​ശ​ന ഫീ​സ് സൗ​ജ​ന്യം ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. ഓ​ണ്‍​ലൈ​ൻ വ​ഴി അ​ഡ്മി​ഷ​ൻ നേ​ടാ​ൻ www.islahicenter.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ