ഇ​ന്ത്യ​യി​ൽ നി​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ച്ച പ്ര​വാ​സി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു
Wednesday, June 23, 2021 11:24 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​യി​ൽ നി​ന്ന് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ചു. ഗൂ​ഗി​ൾ ലി​ങ്ക് വ​ഴി (https://forms.gle/ZgRpFBTFV5V24Vqb8) വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​ഷ്യൂ ചെ​യ്യു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് .

നി​ല​വി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന നാ​ട്ടി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ കു​വൈ​റ്റ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ എ​ത്തി​ക്കു​വാ​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും ഉ​ദ്ദേ​ശി​ച്ചു കൊ​ണ്ടാ​ണ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് എം​ബ​സി ഇ​റ​ക്കി​യ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ