ഓൺലൈൻ വിദ്യാഭ്യാസ കാലത്തെ ഓഫ് ലൈൻ പേരന്‍റിംഗ് സംഘടിപ്പിക്കുന്നു
Thursday, June 24, 2021 2:15 PM IST
കുവൈറ്റ് : ക്ലാസുകളുടെ ഇടവേളകളിൽ വിദ്യാലയ മുറ്റത്തെ ആൽമരത്തണലിലും സ്‌കൂൾ വായനശാലകളിലും പൂക്കുന്ന സൗഹൃദങ്ങളില്ല.ചോറ്റുപാത്രങ്ങളിൽ നിന്ന് പങ്കിട്ടെടുക്കുന്ന വിഭവങ്ങളോടൊപ്പം പകർന്നു കിട്ടുന്ന സ്നേഹങ്ങളില്ല.

അധ്യാപകരുടെ സ്നേഹനിർഭരമായ ശാസനകളോ ചെർത്തു നിർത്തലോ ഇല്ല.സ്മാർട് ഫോണുകളിലെ ആപ്പുകളിൽ യാന്ത്രികമായി മിന്നിമറയുന്ന ക്ലിപ്പുകളായി വിദ്യാഭ്യാസം മാറിയിരിക്കുന്ന ഇക്കാലത്ത്‌ നമ്മുടെ കൊച്ചു മക്കൾ അനുഭവിക്കുന്ന മനസ്സംഘർഷങ്ങളിൽ നിന്ന് അവരെ എങ്ങനെ മോചിപ്പിക്കാം??ഡിവൈസുകളുടെ സ്വകാര്യത അവർക്കു മുമ്പിൽ തുറന്നു വെക്കുന്ന അപകട സാധ്യതകളെ എങ്ങിനെ അഭിമുഖീകരിക്കാം?

പച്ചയായ ജീവിതം എങ്ങിനെ സാധ്യമാക്കാം? പ്രശസ്ത ട്രെയ്നറും മലപ്പുറം മഅദിൻ അക്കാദമിയിലെ റിസർച്ച് & ഇനോവേഷൻ വിദഗ്ധനുമായ മുഹമ്മദ് യാസിർ നയിക്കുന്നു. 2021ജൂൻ 25 വെള്ളി കുവൈറ്റ്‌ സമയം നാലിനാണ് പരിപാടി.

https://us02web.zoom.us/j/83184787658?pwd=cWxEeW9QWDJaK29qTUtva25Sa0NKZz09
ID 831 8478 7658
P/c : icf

റിപ്പോർട്ട് സലിം കോട്ടയിൽ