ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്: ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി കു​വൈ​റ്റ് സ​ർ​ക്കാ​ർ
Thursday, July 15, 2021 10:35 PM IST
കു​വൈ​റ്റ് സി​റ്റി: തൊ​ഴി​ൽ, കു​ടും​ബ, ഗാ​ർ​ഹി​ക വി​സ​ക​ളി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്തി​യ​താ​യി റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ൻ​വ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് അ​ൽ ബ​ർ​ജാ​സ് പ​റ​ഞ്ഞു.

തൊ​ഴി​ൽ വി​സ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം ര​ണ്ടു​വ​ർ​ഷ​ത്തെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് അ​നു​വ​ദി​ക്കും. അ​തേ​സ​മ​യം കു​വൈ​റ്റി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് ഒ​രു​വ​ർ​ഷം അ​നു​വ​ദി​ക്കും. ഗാ​ർ​ഹി​ക വി​സ​ക​ളി​ലെ വി​ദേ​ശി​ക​ൾ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും കു​വൈ​റ്റി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് ഒ​രു വ​ർ​ഷ​വും കു​ടും​ബ വി​സ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ര​ണ്ടു വ​ർ​ഷ​ത്തെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും കു​വൈ​റ്റി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് ഒ​രു​വ​ർ​ഷം അ​നു​വ​ദി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ