തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി കെ​പി​എ​യു​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം
Wednesday, July 21, 2021 10:29 PM IST
മ​നാ​മ: മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​കാ​ല​ത്ത് പെ​രു​ന്നാ​ൾ ആ​ഘോ​ഷം സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക സൃ​ഷ്ടി​ച്ചു, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ മു​ഹ​റ​ഖി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു പെ​രു​ന്നാ​ൾ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

ജൂ​ലൈ 22 നു ​കെപിഎ സി​ത്ര, ഹി​ദ്ദ് ഏ​രി​യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഡി​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് കെ​പി​എ സ്നേ​ഹ​സ്പ​ർ​ശം നാ​ലാ​മ​ത് ര​ക്ത​ദാ​ന ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കു​ന്നു. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് കാ​വ​നാ​ട്, നി​ഹാ​സ് പ​ള്ളി​ക്ക​ൽ, അ​ജി​ത് ബാ​ബു, അ​നോ​ജ് മാ​സ്റ്റ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. ശ​ന്പ​ളം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന ഡ്രൈ ​റേ​ഷ​ൻ തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ