ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന് ഔട്ട്സ്റ്റാ​ന്‍റിം​ഗ് പ്ര​സ​ന്‍റ​ർ അ​വാ​ർ​ഡ്
Thursday, July 22, 2021 10:23 PM IST
ദോ​ഹ : ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന് ഗ​ൾ​ഫ് ഇ​ന്ത്യാ ഫ്ര​ണ്ട്ഷി​പ്പ് അ​സോ​സി​യേ​ഷ​ന്‍റെ ഒൗ​ട്ട്സ്റ്റാ​ന്‍റിം​ഗ് പ്ര​സ​ന്‍റ​ർ അ​വാ​ർ​ഡ്. കോ​വി​ഡ് കാ​ല​ത്ത് മ​ല​യാ​ളി സ​മൂ​ഹം നെ​ഞ്ചേ​റ്റി​യ 275 എ​പ്പി​സോ​ഡ് പി​ന്നി​ട്ട ക​ഥാ​ശ്വാ​സം, 150 എ​പ്പി​സോ​ഡ് പി​ന്നി​ട്ട വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ, 25 എ​പ്പി​സോ​ഡ് പി​ന്നി​ട്ട എ​ന്‍റെ ക​ഥ എ​ന്നീ പോ​ഡ്കാ​സ്റ്റു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​നെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ ശ​ബ്ദ​മാ​ധു​ര്യ​വും അ​വ​ത​ര​ണ ചാ​രു​ത​യും എ​ല്ലാ​വി​ഭാ​ഗം ആ​സ്വാ​ദ​ക​രെ​യും പി​ടി​ച്ച് നി​ർ​ത്തു​ന്ന​താ​ണെ​ന്ന് അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി വി​ല​യി​രു​ത്തി.

25,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്, ഓ​ഗ​സ്റ്റ് ആ​ദ്യ വാ​ര​ത്തി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

അ​ധ്യാ​പ​ക​ൻ, സി​നി​മ സം​വി​ധാ​യ​ക​ൻ, ന​ട​ൻ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ഹ​സ​നു​ൻ ബ​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മു​ക്ക​ത്തി​ന​ടു​ത്ത് ചേ​ന്ദ​മം​ഗ​ല്ലൂ​രി​ൽ പ​രേ​ത​നാ​യ ഇ.​പി. അ​ബ്ദു​ള്ള​യു​ടെ​യും ജ​മീ​ല​യു​ടെ​യും മ​ക​നാ​ണ്. ഫാ​ത്തി​മ​യാ​ണ് ഭാ​ര്യ. ഹൈ​ഫ ബ​ന്ന, ഫൈ​ഹ ബ​ന്ന, ഫ​ർ​ഹ ബ​ന്ന, ഹ​ൻ​ഫ ബ​ന്ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഭാ​ര്യ​യും മ​ക്ക​ളും ക​ലാ​കാ​രി​ക​ളും ആ​സ്വാ​ദ​ക​രു​മാ​ണ്.