കു​വൈ​റ്റി​ൽ കോ​വി​ഡ് കു​റ​യു​ന്നു; ആ​യി​ര​ത്തി​നു താ​ഴെ രോ​ഗി​ക​ൾ, 8 മ​ര​ണം
Thursday, July 22, 2021 10:25 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 969 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കു​വൈ​റ്റി​ൽ ആകെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 388,881 ആ​യി.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​ലാ​യി​രു​ന്ന 8 പേ​ർ​കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2255 ആ​യി. 7.72 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ കോ​വി​ഡ് രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 95.43 ശ​ത​മാ​ന​മാ​ണ് .1388 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 371,125 ​കോവിഡ് മു​ക്ത​രാ​യി. 15,501 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 326 പേ​രും കോ​വി​ഡ് വാ​ർ​ഡി​ൽ 1123 പേ​രും ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍