കു​വൈ​റ്റ് റോ​യ​ൽ​സ് ഡെ​സേ​ർ​ട് ചാ​ന്പ്യ​ൻ​സ് ടി20: ​റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റ് ചാ​ന്പ്യന്മാരാ​യി
Saturday, July 24, 2021 8:47 PM IST
കു​വൈ​റ്റ് : കു​വൈ​റ്റ് പ്ര​വാ​സി​ക​ളു​ടെ ക്രി​ക്ക​റ്റ് മാ​മാ​ങ്ക​മാ​യ റോ​യ​ൽ​സ് ഡെ​സേ​ർ​ട് ചാ​ന്പ്യ​ൻ​സ് സീ​സ​ണ്‍ 3 ടി20​ൽ ക​രു​ത്ത​രാ​യ യൂ​സ​ഫ് ക്രി​ക്ക​റ്റ് ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റ് ജേ​താ​ക്കളാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ യൂ​സ​ഫ് ക്രി​ക്ക​റ്റ് ക്ല​ബ് റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബി​നെ ആ​ദ്യം ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു.

റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റ് 2 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 262 റ​ണ്‍​സ് നേ​ടി. 68 പ​ന്തി​ൽ 143 റ​ണ്‍​സ് എ​ടു​ത്ത ന​ദീം ന​ടു ആ​ണ് ഫൈ​ന​ലി​ലെ താ​രം. ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ ജ​യേ​ഷ് കൊ​ട്ടോ​ള​യു​മാ​യി ചേ​ർ​ന്ന് 223 റ​ണ്‍​സി​ന്‍റെ റെ​ക്കോ​ർ​ഡ് കൂ​ട്ടു​കെ​ട്ടാ​ണ് കൂ​റ്റ​ൻ സ്കോ​റി​ലേ​ക്കു ന​യി​ച്ച​ത്. 263 റ​ണ്‍​സി​ന്‍റെ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ യൂ​സ​ഫ് ക്രി​ക്ക​റ്റ് ക്ല​ബി​ന് 20 ഓ​വ​റി​ൽ 6 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200 റ​ണ്‍​സ് എ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

കു​വൈ​റ്റി​ലെ 10 പ്ര​ഗ​ൽ​ഭ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മ​മെ​ന്‍റ് കു​വൈ​റ്റ് റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ക്ല​ബ് മാ​നേ​ജ​ർ ര​വി​രാ​ജ് ഷെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​സ്പ​ര സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ​ക്ക് ക​രു​ത്തു പ​ക​രാ​നും നാ​ടി​ന്‍റെ ഐ​ക്യം പ്ര​വാ​സ​ലോ​ക​ത്തും ത​നി​മ​യോ​ടെ നി​ല നി​ർ​ത്താ​ൻ ഇ​ത്ത​രം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ശ​ക്തി പ​ക​രു​മെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘാ​ട​ക​ൻ ര​വി രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ശ് പ്രൈ​സും അ​പ്പാ​ര​ൽ ഹീ​റോ​സ് സി​സി ക്യാ​പ്റ്റ​ൻ ഉ​ദ​യ് കു​മാ​ർ സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ലെ ബെ​സ്റ്റ് ബാ​റ്റ​സ്മാ​ൻ ആ​യി റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റി​ലെ ന​ദീം നാ​ടു​വി​നെ​യും, ബെ​സ്റ്റ് ബൗ​ള​ർ ആ​യി ശു​ഐ​ബ് ബി ​തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ