പൊ​തു​ഗ​താ​ഗ​തം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മാ​ക്കാ​ൻ ദു​ബാ​യ് ആ​ർ​ടി​എ
Saturday, July 24, 2021 8:48 PM IST
ദു​ബാ​യ്: ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ആ​ർ​ടി​എ. കോ​വി​ഡ് കാ​ല​യ​ള​വി​നു മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ൽ 70 ശ​ത​മാ​നം യാ​ത്ര​ക്കാ​രും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി എ​ത്തി​യെ​ന്നാ​ണ് ആ​ർ​ടി​എ​യു​ടെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ നി​ർ​മി​ത ബു​ദ്ധി​യ​ട​ക്ക​മു​ള്ള ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ യാ​ത്ര സ​മ​യ​ത്തി​ലും, കാ​ത്തി​രു​പ്പു സ​മ​യ​ത്തി​ലും ഗു​ണ​പ​ര​മാ​യ നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​ർ ടി​എ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ലി​ബാ​ബ ക്ലൗ​ഡ് എ​ന്ന ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന സി​റ്റി ബ്ര​യി​ൻ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ നി​ല​വി​ലു​ള്ള ബ​സു​ക​ളു​ടെ​യും, ടാ​ക്സി​ക​ളു​ടെ​യും, യാ​ത്ര​ക​ളു​ടെ​യും ഡാ​റ്റ സ്വീ​ക​രി​ച്ച് ബ​സു​ക​ളു​ടെ യാ​ത്ര ഷെ​ഡ്യൂ​ളു​ക​ളും, റൂ​ട്ടു​ക​ളും പു​ന:​ക്ര​മീ​ക​രി​ക്കും. അ​തോ​ടെ ബ​സ്‌​സ് കാ​ത്തി​രി​പ്പു സ​മ​യം 10 ശ​ത​മാ​നം കൂ​ടി കു​റ​യു​ക​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17 ശ​ത​മാ​നം വ​രെ ഉ​യ​ർ​ച്ച​യും ഉ​ണ്ടാ​കും.

ആ​ർ​ടി​എ പു​തു​താ​യി ഇ​റ​ക്കി​യ 516 വോ​ൾ​വോ ബ​സു​ക​ളി​ൽ ഘ​ടി​പ്പി​ക്കു​ന്ന ടെ​ലി​മാ​റ്റി​ക്സ് സം​വി​ധാ​ന​മാ​ണ് ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി. ബ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 47 ത​രം മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന ഈ ​സം​വി​ധാ​നം ഇ​ന്ധ​ന ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​ക്കു​ന്ന​തി​നും, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കും. കോ​വി​ഡ് പൂ​ർ​വ​കാ​ല​യ​ള​വി​ലെ യാ​ത്ര​ക്കാ​രി​ൽ 70 ശ​ത​മാ​നം ആ​ളു​ക​ളും പൊ​തു​ഗ​താ​ഗ​ത്തി​ലേ​ക്കു മ​ട​ങ്ങി വ​ന്ന​താ​യി ആ​ർ​ടി​എ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യി മ​ത്താ​ർ മു​ഹ​മ്മ​ദ് അ​ൽ താ​യ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള