കുവൈറ്റിൽ പാലക്കാട് സ്വദേശി യുഎസ് എംബസി ഉദ്യോഗസ്ഥൻ ജീവനൊടുക്കി
Sunday, July 25, 2021 2:38 PM IST
കുവൈറ്റ് സിറ്റി : കുവൈത്തിലെ യുഎസ് എംബസി സുരക്ഷാ ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ബയാൻ പ്രദേശത്തെ യുഎസ് എംബസി കെട്ടിടത്തിലെ ബാത്ത്റൂമിനുള്ളിൽ സ്വയം വെടിവെച്ചു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . കയ്യിൽ പിസ്റ്റൽ ഉണ്ടായിരുന്നു.

പാലക്കാട്ടുകാരനായ 44 വയസ്സുള്ള ജഗദിഷ് ആണ് ജീവനൊടുക്കിയത്. ഇരുപതുവർഷത്തോളമായി ഇദ്ദേഹം കുവൈത്തിലാണ്. മൃതദേഹം ഫോറൻസിക് പരിശോധനകൾക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.

റിപ്പോർട്ട് : സലിം കോട്ടയിൽ