ഫൈ​സ​ർ വാ​ക്സി​ന്‍റെ 27- മ​ത് ബാ​ച്ച് കു​വൈ​റ്റി​ലെ​ത്തു​ന്നു
Friday, July 30, 2021 9:06 PM IST
കു​വൈ​റ്റ് സി​റ്റി : ഫൈ​സ​ർ വാ​ക്സി​ന്‍റെ 27-മ​ത് ബാ​ച്ച് ഓ​ഗ​സ്റ്റ് ഒ​ന്ന് ഞാ​യ​റാ​ഴ്ച കു​വൈ​റ്റി​ലെ​ത്തും. വാ​ക്സി​ൻ ഒ​രു ല​ക്ഷം ഡോ​സ് കൂ​ടി​യാ​ണ് എ​ത്തു​ക. എ​ല്ലാ ആ​ഴ്ച​യി​ലും കു​വൈ​റ്റി​ലേ​ക്ക് ഫൈ​സ​ർ വാ​ക്സി​ൻ ഷി​പ്പ്മെ​ന്‍റു​ണ്ട്. ഫൈ​സ​ർ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ ഫൈ​സ​ർ, ഓ​ക്സ്ഫ​ഡ് ആ​സ്ട്രെ​സെ​നി​ക്ക വാ​ക്സി​നു​ക​ളാ​ണ് കു​വൈ​റ്റി​ൽ ന​ൽ​കു​ന്ന​ത്. ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍, മൊ​ഡേ​ണ വാ​ക്സി​നു​ക​ൾ കൂ​ടി എ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഷി​പ്പ്മെ​ന്‍റ് ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. 12 വ​യ​സ് മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​നും ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ