കുവൈറ്റിൽ 733 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 6 മരണം
Sunday, August 1, 2021 12:29 PM IST
കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 733 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ഇതോടെ കുവൈത്തിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 397,831 ആയി. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന 6 പേര്‍കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2320 ആയി.

5.59 ശതമാനമാണ് ഇന്നത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.54 ശതമാനമാണ് .1236 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 384,062 കോവിഡ് മുക്തരായി. 11,449 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 306 പേരും കോവിഡ് വാർഡിൽ 921 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ