ജോ​സ് സ്ക​റി​യ​യ്ക്ക് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Sunday, August 1, 2021 9:16 PM IST
റി​യാ​ദ് : 38 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ​യി​ലെ സു​ലൈ വെ​സ്റ്റ് യൂ​ണി​റ്റ് അം​ഗം ജോ​സ് സ്ക​റി​യ​ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. സു​ലൈ​യി​ലെ അ​ൽ മ​സ്ദാ​ർ ക​ന്പ​നി​യി​ൽ വെ​ൽ​ഡ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്ന ജോ​സ് സ്ക​റി​യ കൊ​ല്ലം ജി​ല്ല​യി​ലെ കു​ണ്ട​റ അ​ന്പി​പൊ​യ്ക സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​ണി​റ്റ് ട്ര​ഷ​റ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ല​ത്തീ​ഫ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ബോ​ബി മാ​ത്യു, ഏ​രി​യ പ്ര​സി​ഡ​ന്‍റ് കാ​ഹിം ചേ​ളാ​രി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ, ഏ​രി​യ ട്ര​ഷ​റ​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ജോ​സ് സ്ക​റി​യ​യ്ക്കു​ള്ള യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് ജോ​സ് സ്ക​റി​യ ന​ന്ദി പ​റ​ഞ്ഞു.