എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ടോ​ക്ക് ഷോ ​സം​ഘ​ടി​പ്പി​ച്ചു
Monday, August 2, 2021 9:12 PM IST
ദു​ബാ​യ്: വി​ഷ​ന​റി എ​ഡ്യു​ലീ​ഡേ​ഴ്സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ടോ​ക്ക് ഷോ ​ന​ട​ത്തി. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും, വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ദ്ധ​ർ പ​ങ്കെ​ടു​ത്തു.

യു​എ​ഇ ഒൗ​ർ ഓ​ണ്‍ ഇം​ഗ്ലീ​ഷ് സ്കൂ​ൾ സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി​യും, മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും, എ​ഴു​ത്തു​കാ​ര​നു​മാ​യ ഡ​ഗ്ള​സ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു. ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​നു അ​നു​ഗു​ണ​മാ​യ സ്കി​ൽ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ങ്ങ​നെ വ​ള​ർ​ത്താം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ടോ​ക്ക് ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്.

പാ​ഠ​പു​സ്ത​ക കേ​ന്ദ്രി​കൃ​ത​മാ​യ ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യം വി​ദ്യ​ർ​ഥി​ക​ളു​ടെ നൈ​സ​ർ​ഗി​ക​മാ​യ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന​ത​ല്ലെ​ന്ന് ഡ​ഗ്ള​സ് പ​റ​ഞ്ഞു. പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ക​നാ​യ പ്ര​ഫ. ഗാ​ർ​ണ​റു​ടെ മ​ൾ​ട്ടി​പ്ൾ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​താ​ണ് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് നി​ധാ​ന​മാ​യ​ത്. ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന ഒ​ളിം​പി​ക് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ നി​റം മ​ങ്ങി​യ പ്ര​ക​ട​ന​ത്തി​നു കാ​ര​ണം കു​ട്ടി​ക​ളി​ലെ കാ​യി​ക​മാ​യ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി ചെ​റു​പ്പം മു​ത​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ത്ത​താ​ണ്.

ബീ​ഹാ​ർ പൂ​ർ​ണി​മ സി​നാ​യ് മി​ഷ​ൻ സ്കൂ​ൾ ഫൗ​ണ്ട​ർ ഡ​യ​റ​ക്ട​റും, പ്രി​ൻ​സി​പ്പ​ലു​മാ​യ നി​കേ​ഷ് ഗി​ല്ഗാ​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. വി​ഷ​ന​റി എ​ഡ്യു​ലീ​ഡേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ഗ്യാ​നേ​ശ്യാം സ​നേ​സ​ർ ന​ന്ദി പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ഡോ. ​ജാ​ക്യു​ലി​ൻ മ​ഹാ​ദി​ക്, ട്ര​ഷ​റ​ർ ഡോ. ഛാ​യ ശ​ർ​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​വേ​ദ് ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു