കു​വൈ​റ്റി​ൽ ഹി​ജ്റ പു​തു​വ​ർ​ഷം പ്ര​മാ​ണി​ച്ച് ര​ണ്ടു​ദി​വ​സം അ​വ​ധി
Tuesday, August 3, 2021 10:59 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ ഹി​ജ്റ പു​തു​വ​ർ​ഷം പ്ര​മാ​ണി​ച്ച് ര​ണ്ട് ദി​വ​സം അ​വ​ധി. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഓ​ഗ​സ്റ്റ് 8ന് ​ഞാ​യ​റാ​ഴ്ച വി​ശ്ര​മ​ദി​ന​വും, ഓ​ഗ​സ്റ്റ് 9 തി​ങ്ക​ളാ​ഴ്ച പൊ​തു​അ​വ​ധി ദി​ന​വും പ്ര​ഖ്യാ​പി​ച്ച​ത്. വാ​രാ​ന്ത്യ അ​വ​ധി വെ​ള്ളി, ശ​നി ഉ​ൾ​പ്പെ​ടെ തു​ട​ർ​ച്ച​യാ​യ നാ​ലു​ദി​വ​സം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​തോ​ടെ അ​വ​ധി ആ​യി​രി​ക്കും.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ