കു​വൈ​റ്റി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ കു​റ​യു​ന്നു; രാ​ജ്യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്
Tuesday, August 3, 2021 11:07 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി കൊ​റോ​ണ സു​പ്രീം ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​ഖാ​ലി​ദ് അ​ൽ ജ​റ​ല്ല അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 805 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കു​വൈ​റ്റി​ൽ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 399,343 ആ​യി.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​ലാ​യി​രു​ന്ന 11 പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2339 ആ​യി. 5.77 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ കോ​വി​ഡ് രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 96.83 ശ​ത​മാ​ന​മാ​ണ്. 1289 പേ​രാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 386,690 കോ​വി​ഡ് മു​ക്ത​രാ​യി. 10,314 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 288 പേ​രും കോ​വി​ഡ് വാ​ർ​ഡി​ൽ 866 പേ​രും ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ