നോ​ർ​ക്ക സി​ഇ​ഒ​യു​മാ​യി കു​വൈ​റ്റ് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ച​ർ​ച്ച ന​ട​ത്തി
Wednesday, August 4, 2021 11:06 PM IST
കു​വൈ​റ്റ് സി​റ്റി: മു​തി​ർ​ന്ന നോ​ർ​ക്ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കു​വൈ​റ്റ് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ച​ർ​ച്ച ന​ട​ത്തി. കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (നോ​ർ​ക്ക & ഇ​ൻ​ഡ​സ്ട്രീ​സ്) ഡോ. ​കെ. ഇ​ളം​ഗോ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സെ​ഷ​നു​ക​ൾ, ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വു​ക​ൾ, കോ​ണ്‍​സു​ല​ർ സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫീ​ഡ്ബാ​ക്ക്, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം, കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര·ാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, അ​വ​രു​ടെ ക്ഷേ​മ​കാ​ര്യ​ങ്ങ​ൾ, ബി​സി​ന​സ്, നി​ക്ഷേ​പം, ടൂ​റി​സം, സാം​സ്കാ​രി​ക പ്രോ​ത്സാ​ഹ​ന ശ്ര​മ​ങ്ങ​ൾ, ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത, കു​വൈ​റ്റ് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ധാ​ര​ണാ പ​ത്രം, യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം കു​ടു​ങ്ങി കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, വാ​ണി​ജ്യം, വി​നോ​ദ സ​ഞ്ചാ​രം തു​ട​ങ്ങി​യ പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി എം​ബ​സി​ക​ളു​ടെ ഇ​ട​പെ​ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടി​കാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്. യോ​ഗ​ത്തി​ൽ എം​ബ​സി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ