വാ​ക്സി​ൻ അം​ഗീ​കാ​രം ഓ​ണ്‍​ലൈ​നി​ലൂ​ടെ മാ​ത്ര​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Wednesday, August 4, 2021 11:08 PM IST
കു​വൈ​റ്റ് സി​റ്റി : വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സ്വീ​ക​രി​ച്ച വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ർ​ട്ട​ൽ വ​ഴി മാ​ത്ര​മാ​ണ് ആ​രോ​ഗ്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും അം​ഗീ​കാ​ര​ത്തി​നാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണ കു​റി​പ്പ് ഇ​റ​ക്കി​യ​ത്.

കോ​വി​ഡ് വാ​ക്സി​ൻ പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ങ്കേ​തി​ക സ​മി​തി​യാ​ണെ​ന്നും വെ​ബ്സൈ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മാ​ണ് ഇ​മ്മ്യൂ​ണ്‍ ആ​പ്പി​ൽ വാ​ക്സി​നേ​റ്റ​ഡ് സ്റ്റാ​റ്റ​സ് ല​ഭി​ക്കു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ