കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു; തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു
Thursday, September 9, 2021 12:42 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്ത് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു.

പു​തി​യ ടെ​ര്‍​മി​ന​ലി​ല്‍ നി​ര്‍​മ്മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും കെ​ട്ടി​ട​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടു​പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

നാലു മ​ണി​ക്കൂ​ർ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് 10 മീ​റ്റ​ർ താ​ഴ്ച​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ മ​ണ​ലി​ന​ടി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ തൊ​ഴി​ലാ​ളി​യെ ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി.​

ജ​ന​റ​ൽ ഫ​യ​ർ ബ്രി​ഗേ​ഡി​ന്‍റെ മേ​ധാ​വി ലെ​ഫ്റ്റ​നന്‍റ് ജ​ന​റ​ൽ ഖാ​ലി​ദ് അ​ൽ മ​ക്ര​ദ്, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻജിനീയർ വാ​ലി​ദ് അ​ൽ ഗാ​നിം, എ​യ​ർ​പോ​ർ​ട്ട് ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് ഹൈ​ദ​ർ അ​ലി, എ​യ​ർ​പോ​ർ​ട്ട് പ്രോ​ജ​ക്ട്സ് ഡ​യ​റ​ക്ട​ർ എ​ൻജി​നീ​യ​ർ മാ​യ് ഇ​ബ്രാ​ഹിം അ​ൽ മ​സാ​ദ്, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി.​

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​റാ​ണ അ​ൽ ഫാ​രി​സ് അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.