"കരുതലോണം 2021' നാളെ
Thursday, September 9, 2021 1:08 PM IST
ദുബായ് :എൻ ആർ ഐ ഫ്രണ്ട്‌സ് ഫോറം യുഎഇ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു . നാളെ രാത്രി 7 മണി മുതൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് കരുതലോണം എന്ന പരിപാടി ഒരുക്കുന്നത്.

കേരളാ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. കേരള സഹകരണ സംഘം രജിസ്‌ട്രാർ പി.ബി നൂഹ് ഐഎ എസ് ആശംസപ്രസംഗം നടത്തും.

കല - സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ അതിഥികളായി എത്തും. എൻആർഐ ബട്ടർഫ്‌ളൈസ് അണിയിച്ചൊരുക്കുന്ന കലാപരിപാടികളും, വനിതാ വിഭാഗം ഒരുക്കുന്ന തിരുവാതിര, ഓണപ്പാട്ടുകൾ, അംഗങ്ങൾ അവതരിപ്പിക്കുന്ന കോലടിപ്പാട്ടുകൾ, വള്ളംകളിയും വഞ്ചിപ്പാട്ടും ഓണാഘോഷത്തെ വർണ്ണാഭമാക്കും.

ഓണപ്പായസ വിതരണവും ഉണ്ടായിരിക്കുമെന്നു ജനറൽ സെക്രട്ടറി സജി മനപ്പാറ അറിയിച്ചു .


അനിൽ സി ഇടിക്കുള