ഐപിഎ​ൽ : ആ​രോ​ഗ്യ​പ​ങ്കാ​ളി​യാ​യി വീ​ണ്ടും വിപിഎ​സ്
Thursday, September 9, 2021 2:51 PM IST
അ​ബു​ദാ​ബി : യു​എ​ഇ​യി​ലെ​ ഐപിഎ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ​ങ്കാ​ളി​യാ​യി മ​ല​യാ​ളി സം​രം​ഭ​ക​ൻ ഡോ. ​ഷം​സീ​ർ വ​യ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​പി​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ത് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റിന് ആ​രോ​ഗ്യ പ​രി​ര​ക്ഷ​യൊ​രു​ക്കാ​ൻ വിപിഎ​സ് ഗ്രൂ​പ്പി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മ​ത്സ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ അ​നു​ഭ​വ സ​മ്പ​ത്തും വൈ​ദ​ഗ്ദ്യ​വു​മാ​യാ​ണ് വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ ഇ​ത്ത​വ​ണ നി​ർ​ണാ​യ​ക ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്.

മ​ഹാ​മാ​രി​ക്കി​ടെ സു​ര​ക്ഷി​ത​മാ​യ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ, വി​പി​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ എ​മി​റേ​റ്റു​ക​ളി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ടൂ​ർ​ണമെന്‍റി​നാ​യി സ​മ​ഗ്ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഗ്രൂ​പ്പ് ബ​യോ​ബ​ബ്ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 30,000 പി​സി​ആ​ർ ടെ​സ്റ്റു​ക​ൾ ന​ട​ത്തും. ഔ​ദ്യോ​ഗി​ക മെ​ഡി​ക്ക​ൽ പ​ങ്കാ​ളി എ​ന്ന നി​ല​യി​ൽ, അ​ടി​യ​ന്തി​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, സ്പോ​ർ​ട്സ് മെ​ഡി​സി​ൻ സ​പ്പോ​ർ​ട്ട്, മ​സ്കു​ലോ​സ്ക​ലെ​റ്റ​ൽ ഇ​മേ​ജിം​ഗ്, സ്പെ​ഷ്യ​ലി​സ്റ്റ് ടെ​ലി​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, ഡോ​ക്ട​ർ​ഓ​ൺ​കോ​ൾ, ആം​ബു​ല​ൻ​സ്/​എ​യ​ർ ആം​ബു​ല​ൻ​സ് സ​പ്പോ​ർ​ട്ട് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഗ്രൂ​പ്പ് ന​ൽ​കും.

ഇ​തി​നാ​യി 100 അം​ഗ മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ടീ​മി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്കു​ക​ൾ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ര​ണ്ട് മെ​ഡി​ക്ക​ൽ ടീ​മു​ക​ളെ ഓ​രോ മ​ത്സ​ര​ത്തി​നും നി​യോ​ഗി​ക്കും.

പു​തു​ക്കി​യ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ക​ളി​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും മൂ​ന്ന് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​നാ​ൽ, ഈ ​വ​ർ​ഷം ആ​കെ 30,000 ടെ​സ്റ്റു​ക​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഐ​പി​എ​ല്ലി​നാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഗ്രൂ​പ്പ് പൂ​ർ​ണ ​സജ്ജ​മാ​ണെ​ന്ന് വി​പി​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ ദു​ബാ​യ് ആൻഡ് നോ​ർ​ത്തേ​ൺ എ​മി​റേ​റ്റ്സ് സി​ഇ​ഒ ഡോ.​ ഷാ​ജി​ർ ഗ​ഫാ​ർ പ​റ​ഞ്ഞു.​

പു​ന:​ക്ര​മീ​ക​രി​ച്ച ഐ​പി​എ​ൽ ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ഒ​ക്ടോ​ബ​ർ 15 വ​രെ അ​ബു​ദാ​ബി, ഷാ​ർ​ജ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ക. ആ​കെ 31 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത് .

അ​നി​ൽ സി ​ഇ​ടി​ക്കു​ള