കുവൈറ്റിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നിർണായക ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ്
Friday, September 10, 2021 4:43 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ 100 ശ​ത​മാ​നം കൈ​വ​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബേ​സി​ൽ അ​ൽ സ​ബാ​ഹ്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​യ്ഖ് ത​മ​ർ അ​ൽ അ​ലി​യോ​ടൊ​പ്പം ഖൈ​റാ​നി​ല്‍ ആ​രം​ഭി​ച്ച വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ൾ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ നി​ല​വി​ലെ രോ​ഗ പ്ര​തി​രോ​ധ സം​വി​ധാ​നം മി​ക​ച്ച​താ​ണെ​ന്നും സാ​മൂ​ഹി​ക പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കു​ന്ന​തി​ൽ രാ​ജ്യം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ഞ്ചു വ​യ​സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ചു വ​രി​ക​യാ​ണെ​ന്നും ബേ​സി​ൽ അ​ൽ സ​ബാ​ഹ് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ​യി​നു​മാ​യി പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യാ​ണ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ന​മു​ക്ക് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​വാ​ന്‍ സാ​ധി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു.

മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച രോ​ഗ​മു​ക്തി നി​ര​ക്ക് കു​വൈ​റ്റി​ലാ​ണ്. പ്ര​തി​ദി​ന രോ​ഗ​ബാ​ധ​യും ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലാ​ണു​ള്ള​ത്. ടെ​സ്റ്റ്‌ പോ​സി​റ്റി വി​റ്റി നി​ര​ക്കി​ലും ഗ​ണ്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജ്യ​ത്തെ ആ​രോ​ഗ്യ സ്ഥി​തി​യി​ൽ അ​തീ​വ​മു​ന്നേ​റ്റം ന​ട​ത്താ​ൻ സാ​ധി​ച്ച​ത്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യും ക്ര​മേ​ണ രാ​ജ്യം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്യു​ക​യെ​ന്ന നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ളി​ല്‍ അ​ല​സ​ത കാ​ണി​ക്ക​രു​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബേ​സി​ൽ അ​ൽ സ​ബാ​ഹ് വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ