കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ക്യാ​ന്പ് സെ​പ്റ്റം​ബ​ർ 17ന് ​സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, September 15, 2021 10:47 PM IST
മ​നാ​മ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ അ​തി​ജീ​വി​ച്ച് ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് മു​ന്നി​ൽ ക​ണ്ടു കൊ​ണ്ട് ന്ധ​ആ​രോ​ഗ്യ​ത്തി​ന് ഒ​രു കൈ​ത്താ​ങ്ങ്ന്ധ എ​ന്ന പേ​രി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫാ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ (IMC) ആ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ക്യാ​ന്പ് സെ​പ്റ്റം​ബ​ർ 17 ആ​രം​ഭി​ക്കും.

സെ​പ്റ്റം​ബ​ർ 26 വ​രെ 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​ക്യാ​ന്പി​ൽ Glucose Random, Total Cholesterol, Urea, Creatinine, Uric Acid, SGPT എ​ന്നീ ടെ​സ്റ്റു​ക​ൾ കൂ​ടാ​തെ സൗ​ജ​ന്യ ഡോ​ക്ട​ർ ക​ണ്‍​സ​ൾ​ട്ടേ​ഷ​നും ല​ഭ്യ​മാ​ണ്.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നോ​ജ് മാ​സ്റ്റ​ർ 39763026, ജി​ബി​ൻ ജോ​യ് 38365466

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.