7 77 77 777 ദി​ർ​ഹം വ​ന്പ​ൻ സ​മ്മാ​ന​വു​മാ​യി ഭാ​ഗ്യ​ന​റു​ക്കെ​ടു​പ്പ്
Wednesday, September 15, 2021 10:52 PM IST
ദു​ബാ​യ്: യു​എ​ഇ​യി​ലെ ഭാ​ഗ്യാ​ന്വേ​ഷി​ക​ളെ ഞെ​ട്ടി​ക്കു​ന്ന വ​ന്പ​ൻ തു​ക​യു​മാ​യി പു​തി​യ ന​റു​ക്കെ​ടു​പ്പ് . സാ​മൂ​ഹ്യ - പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന എ​മി​റേ​റ്റ്സ് ഡ്രോ ​എ​ന്ന ക​ന്പ​നി​യാ​ണ് യു​എ​ഇ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത ഭാ​ഗ്യ​സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന യു​എ​ഇ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ആ​ഴ്ച​യി​ൽ ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 7 ഭാ​ഗ്യ​വാന്മാർ​ക്കു 77 777 ദി​ർ​ഹം വീ​ത​മാ​ണ് ല​ഭി​ക്കു​ക. എ​മി​റേ​റ്റ്സ് ഡ്രോ ​യു​ടെ വെ​ബ്സൈ​റ്റ് ആ​യ www.emiratesdraw.com അ​ല്ലെ​ങ്കി​ൽ എ​മി​രേ​റ്റ്സ് ഡ്രോ​യു​ടെ അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും 50 ദി​ർ​ഹം മു​ട​ക്കി എ​ടു​ക്കു​ന്ന ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​യു​ക .

വെ​ബ്സൈ​റ്റി​ലൂ​ടെ ഏ​ഴ​ക്ക ന​ന്പ​ർ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഓ​രോ ന​ന്പ​റും എ​ല്ലാ ആ​ഴ്ച​ക​ളി​ലു​മു​ള്ള ന​റു​ക്കെ​ടു​പ്പി​ലും മെ​ഗാ ന​റു​ക്കെ​ടു​പ്പി​ലും പ​ങ്കാ​ളി​യാ​യി തീ​രും. 7 77 77 777 ദി​ർ​ഹ​മാ​ണ് ബ​ന്പ​ർ സ​മ്മാ​നം. സെ​പ്റ്റം​ബ​ർ 25 നാ​ണ് ആ​ദ്യ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക പ​രി​സ്ഥി​തി വി​ക​സ​ന ന​ട​പ​ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രാ​യ എ​മി​റേ​റ്റ്സ് ഡ്രോ ​അ​റി​യി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള